ഇ​ല​ക്ട്രി​ക് കാ​ർ അ​സം​ബ്ലി പ്ലാ​ൻ​റ്​ സ്ഥാ​പി​ക്കാ​ൻ ഹ്യു​ണ്ടാ​യ് മോ​ട്ടോ​റും സൗ​ദി വ്യ​വ​സാ​യ-​ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും ക​രാ​ർ ഒ​പ്പി​ട്ട​പ്പോ​ൾ

സൗ​ദി​യി​ൽ ഇ​ല​ക്ട്രി​ക് കാ​ർ അ​സം​ബ്ലി പ്ലാ​ൻ​റ്​ നി​ർ​മി​ക്കും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​ന വ്യ​വ​സാ​യം ശ​ക്തി​പ്പെ​ടു​ത്താ​ൻ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഹ്യു​ണ്ടാ​യ് മോ​ട്ടോ​റും സൗ​ദി വ്യ​വ​സാ​യ-​ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും ക​രാ​റാ​യി. വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്, സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ അ​ൽ ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​ത​നു​സ​രി​ച്ച്​ ഇ​ല​ക്ട്രി​ക് കാ​ർ അ​സം​ബ്ലി പ്ലാ​ൻ​റ്​ സൗ​ദി​യി​ൽ സ്ഥാ​പി​ക്കും. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന വ്യ​വ​സാ​യ ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​വു​മാ​യാ​ണ്​ ഈ ​നീ​ക്കം. വാ​ഹ​ന വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള ശ്ര​ദ്ധ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ്.

ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സ​മ്പൂ​ർ​ണ അ​സം​ബ്ലി പ്ലാ​ൻ​റ്​ (സി.​കെ.​ഡി സി​സ്​​റ്റം) നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി കാ​രാ​റി​ലു​ണ്ടെ​ന്ന്​ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.​ സൗ​ദി​യി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​ൻ വ​ലി​യ താ​ൽ​പ​ര്യ​മാ​ണ്​ ഹ്യു​ണ്ടാ​യ്​ ക​മ്പ​നി​ക്കു​ള്ള​ത്. വ്യ​വ​സാ​യ​ത്തി​നു​ള്ള ദേ​ശീ​യ​പ​ദ്ധ​തി ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യെ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നും അ​തി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യി മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. അ​ടു​ത്ത ദ​ശ​ക​ത്തി​ൽ രാ​ജ്യ​ത്തെ ചെ​റു​വാ​ഹ​ന വി​ൽ​പ​ന​യി​ൽ 2.2 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. വാ​ഹ​ന മേ​ഖ​ല​യു​ടെ പ്രാ​ദേ​ശി​ക​വ​ത്ക​ര​ണം രാ​ജ്യ​ത്തി​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കും എ​ന്ന​താ​ണ് ദേ​ശീ​യ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ചെ​റി​യ വാ​ഹ​ന വി​പ​ണി​യു​ടെ വ​ലു​പ്പം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ അ​തി​ന്​ വ​ലി​യ അ​വ​സ​ര​മാ​ണു​ള്ള​ത്.

അ​ടു​ത്ത 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തി​​ന്റെ വ​ള​ർ​ച്ച ആ​ഗോ​ള ശ​രാ​ശ​രി​യി​ൽ ഇ​ര​ട്ടി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Electric car will built assembly plant in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.