ശ്രീനഗർ: ജമ്മു-കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സുരക്ഷ സൈനികർ കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് കമാൻഡൻറ് അടക്കം ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സി.ആർ.പി.എഫ് ഇൻസ്പെക്ടറും രണ്ടു സൈനികനും രണ്ടു പൊലീസുകാരുമാണ് മരിച്ചത്. കുപ്വാര ജില്ലയിൽ ലാൻഗേറ്റ് മേഖലയിലെ ക്രാൾഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ തിരച്ചിലിനെത്തിയ സുരക്ഷ സൈനികർക്കുനേരെയാണ് ആദ്യം വെടിവെപ്പുണ്ടായത്. സൈനികർ ഉടൻ തിരിച്ചടിച്ചു.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സുരക്ഷാ സേനയുമായുണ്ടായ സംഘർഷത്തിൽ ഗ്രാമീണനും കൊല്ലപ്പെട്ടു. അതേസമയം, അതിർത്തി നിയന്ത്രണരേഖയിൽ പാകിസ്താെൻറ കനത്ത ഷെല്ലാക്രമണവും വെടിവെപ്പും തുടരുന്നു. പൂഞ്ച്, രജൗരി ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് അതിർത്തിക്കപ്പുറത്തുനിന്ന് വെടിവെപ്പുണ്ടായത്.
വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് പരിക്കേറ്റു. പൂഞ്ച് മാൻകോെട്ടയിലെ നസീം അക്തറിനാണ് പരിക്കേറ്റത്. തുടർച്ചയായ എട്ടാം ദിവസമാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.