ആദ്യ 100 പേർ 44 ദിവസത്തിനിടെ; കഴിഞ്ഞ മൂന്നു ദിവസം മാത്രം 10,000 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധനവ്​ അത്യന്തം ആശങ്കാജനകം. രാജ്യത്ത്​ രോഗികളുടെ എണ്ണം നൂറിലെത്താൻ 44 ദിവസമാണ്​ എടുത്തതെങ്കിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ 10000ൽ അധികം പേർക്കാണ്​. 

രാജ്യത്ത്​ ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചത്​ ജനുവരി 30ന്​ ആയിരുന്നു. അതും കേരളത്തിൽ. ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ ഫെബ്രുവരി രണ്ടിന്​ ആലപ്പുഴയിലും മൂന്നിന്​ കാസർകോടും ഓരോരുത്തർക്ക്​ വീതവും കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയിൽ മറ്റൊരു സമയത്തും അതേസമയം കോവിഡ്​ 19 റിപ്പോർട്ട്​ ​െചയ്​തിരുന്നില്ല. എന്നാൽ, ഫെബ്രുവരി പകുതിയോടെ മൂന്നുരോഗികളും ആശുപത്രി വിട്ടു. പിന്നീട്​ മാർച്ച്​ എട്ടിനാണ്​ കേരളത്തിൽ രണ്ടാമത്​ രോഗം റി​േപ്പാർട്ട്​ ചെയ്യുന്നത്​. ഇറ്റലിയിൽനിന്നും പത്തനംതിട്ടയിലെത്തിയ മൂന്നു​േപർക്കും മറ്റു രണ്ടുപേർക്കുമായിരുന്നു രോഗം. 

ആദ്യം രോഗം സ്​ഥിരീകരിച്ച്​ 44 ദിവസം കഴിഞ്ഞപ്പോഴാണ്​ രോഗബാധിതരുടെ എണ്ണം നൂറു കടന്നത്​. രോഗികളുടെ എണ്ണം 78 എത്തിയപ്പോൾ തന്നെ രാജ്യ​ത്തെ ആദ്യ മരണം കർണാടകയിൽ റിപ്പോർട്ട്​ ചെയ്​തു. കർണാടകയിലെ കലബുറഗിയിൽ 76കാരനാണ്​ മരിച്ചത്​. മാർച്ച്​ 14 ന്​​ രാജ്യത്തെ ​േകാവിഡ്​ രോഗബാധിതരുടെ എണ്ണം 100 കടന്നു. എന്നാൽ നൂറിൽനിന്ന്​ ആയിരത്തിലേ​ക്കെത്താൻ അതി​​െൻറ മൂന്നിലൊന്ന്​ ദിവസം മാത്രമേ വേണ്ടി​വന്നോളൂ. 14 ദിവസത്തിനുള്ളിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. 

ആദ്യം കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​ കേരളത്തിലാണെങ്കിലും പിന്നീട്​ കേ​രളത്തിൽ രോഗബാധ നിയന്ത്രണ വിധേയമായി. എന്നാൽ, ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്​ട്രയിലും തമിഴ്​നാട്ടിലും നിരവധി പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തുകൊണ്ടിരുന്നു. ഡൽഹിയിൽനിന്നും വിവിധ സംസ്​ഥാനങ്ങളിലേക്കുള്ള കുടിയേറ്റവും പരിശോധന കുറവുമെല്ലാം രോഗ വ്യാപനത്തി​​െൻറ ആക്കം കൂട്ടി. 

രോഗബാധിതരുടെ എണ്ണം കൂടിവന്നതോടെ  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചു. മാർച്ച്​ 24നാണ്​ ആദ്യ ഘട്ട ​േലാകഡ്​ൗൺ പ്രഖ്യാപിച്ചത്​. അപ്പോ​േഴക്കും കോവിഡ്​ രോഗികളുടെ എണ്ണം 1000ത്തിൽനിന്നും 10,000 ​ലേക്ക്​ എത്തിയിരുന്നു. വേണ്ടിവന്നത്​ വെറും 16 ദിവസവും. പത്തിരട്ടി വർധനയായിരുന്നു രോഗബാധിതരുടെ എണ്ണത്തിൽ. ഏപ്രിൽ ആറിന്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം നൂറുകടന്നു. 

എന്നാൽ 10,000ത്തിൽ നിന്നും 20,000ത്തിൽ എത്താൻ എടുത്തത്​ വെറും എട്ടു ദിവസം. പിന്നീടുള്ള 15 ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ്​ രേഖപ്പെടുത്തിയത്​. രോഗബാധിതരുടെ എണ്ണം ആറുദിവസത്തിനുള്ളിൽ 20,000ത്തിൽനിന്നും 30,000​േലക്കും പിന്നീട്​ നാലു ദിവസത്തിനുള്ളിൽ 40,000 ത്തിലേക്കും ഉയർന്നു. 

ഈ സമയത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കാതെ വന്നതോടെ​ വീണ്ടും ലോക്​ഡൗൺ നീട്ടി. മേയ്​ മൂന്ന്​ വരെയായിരുന്നു​ ലോക്​ഡൗൺ നീട്ടിയത്​. ലോക്​ഡൗൺ കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും രാഷ്​ട്രീയ സാംസ്​കാരിക നേതാക്കളും രംഗത്തെത്തി. പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യ പ്രവർത്തകരുടെ അടക്കം വ്യക്തിസുരക്ഷക്ക്​ പ്രധാന്യം നൽക​ണമെന്നുമായിരുന്നു ആവശ്യം. വിവിധ കോണുകളിൽനിന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടും പരിശോധനയുടെ എണ്ണം കൂട്ടാൻ തയാറായില്ല. രാജ്യ തലസ്​ഥാനത്ത്​ ആരോഗ്യ പ്രവർത്തകർക്ക്​ ഉൾ​െപ്പടെ കോവിഡ്​ സ്​ഥിരീകരിച്ചു. മരണം ആയിരം കടക്കുകയും ചെയ്​തു. 

മേയ്​ മൂന്നിന്​ അവസാനിക്കേണ്ട രണ്ടാംഘട്ട ലോക്​ഡൗൺ മേയ്​ 17 വരെ നീട്ടുകയും ചെയ്​തു. അതേസമയം മേയ്​ ആദ്യദിവസങ്ങളിൽ ദിവസേന റിപ്പോർട്ട്​ ​െചയ്യുന്ന കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ എണ്ണം രണ്ടായിരം കടന്നിരുന്നു. ഇതോടെ വെറും മൂന്നു ദിവസത്തിനുള്ളിൽ ​രാജ്യത്തെ രോഗബാധിതരുടെ എണ്ണം 30,000 ത്തിൽനിന്നും 40,000ത്തിൽ എത്തി. എന്നാൽ 40,000 ത്തിൽനിന്നും 50,000​ത്തിനടുത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം എത്താൻ എടു​ത്തതോ വെറും 24 മണിക്കൂറുകൾ മാത്രം. 

മേയ്​ ആറ്​ രാവിലെ​ വരെ 49,436 കേസുകളാണ്​ ഇന്ത്യയിൽ റിപ്പോർട്ട്​ ​െചയ്​തിരിക്കുന്നത്​. 1695 പേർ ഇതിനകം മരണത്തിന്​ കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം വേണ്ടിവരുന്നത്​ രാജ്യത്തെ മുൾമുനയിൽ നിർത്തുന്നുണ്ട്​. കോവിഡ്​ കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന വികസിത രാഷ്​ട്രങ്ങളിലും ഇതേ ഗ്രാഫിൽ തന്നെയായിരുന്നു രോഗബാധിതരുടെ എണ്ണത്തിലെ വർധനവ്​. മികച്ച ആരോഗ്യ സൗകര്യമുള്ള യൂറോപ്യൻ രാജ്യങ്ങൾപോലും കോവിഡിന്​ മുന്നിൽ പകച്ചുനിൽക്കു​േമ്പാൾ പ്രാഥമിക ആശുപത്രി സൗകര്യം പോലു​ം ലഭ്യമല്ലാത്ത രാജ്യത്തെ ​കുഗ്രാമങ്ങളിൽ കോവിഡ്​ എങ്ങനെയായിരിക്കും നാശം വിതക്കുകയെന്ന്​ കണ്ടറിയേണ്ടിയിരിക്കുന്നു.  

Tags:    
News Summary - 10,000 Within Three days India Covid 19 Positive Cases Raises -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.