തെലങ്കാനയിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. 11 തൊഴിലാളികൾ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. 11 തൊഴിലാളികൾ മരിച്ചു. ആക്രിക്കടയിലെ തൊഴിലാളികളായ ബിഹാർ സ്വദേശികളാണ് മരിച്ചത്.

ഹൈദരാബാദിലെ ഭോയിഗുഡയിലാണ് സംഭവം. അപകടസമയത്ത് 12 തൊഴിലാളികൾ കടയിലുണ്ടായിരുന്നു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണ് തൊഴിലാളികൾ.

ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - 11 killed in fire at scrap shop in Hyderabad's Bhoiguda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.