ന്യൂഡൽഹി: ബംഗാൾ, ഒഡീഷ തീരങ്ങളിൽ കനത്ത നാശം വിതച്ച് അംപൻ ചുഴലിക്കാറ്റ് . ബംഗാളിൽ 12 പേരും ഒഡീഷയിൽ രണ്ടുപേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്.
അംപൻ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ കോവിഡ് മഹാമാരിയേക്കാൾ കൂടുതലാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പ്രദേശത്ത് ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയാണ് കടപുഴകി വീണത്. ബംഗാളിൽ മാത്രം അഞ്ചുലക്ഷം ആളുകളെയും ഒഡീഷയിൽ ലക്ഷം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
West Bengal: Trees uprooted & waterlogging in several parts of Kolkata in wake of #CycloneAmphan. The cyclone is very likely to weaken into a deep depression during the next 3 hours as per India Meteorological Department (IMD). pic.twitter.com/f81DZw3a0W
— ANI (@ANI) May 21, 2020
‘നോർത് പർഗാനസ്, സൗത്ത് പർഗാനസ് ഭാഗങ്ങളെ ചുഴലിക്കാറ്റ് തകർത്ത് കളഞ്ഞു. കൊൽക്കത്ത നഗരത്തിലടക്കം കനത്ത നഷ്ടം വരുത്തിയിട്ടുണ്ട്. ഞങ്ങളുടെ സെക്രട്ടേറിയേറ്റിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചു’- മമതാ ബാനർജി പറഞ്ഞു. സംസ്ഥാനത്ത് ആശയവിനിമയ സംവിധാനം താറുമാറായിക്കിടക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
Road clearance and restoration work underway in Kolkata, West Bengal: SN Pradhan, DG National Disaster Response Force (NDRF) #CycloneAmphan pic.twitter.com/7WNU7VzqGB
— ANI (@ANI) May 21, 2020
യുദ്ധസമാനമായ സാഹചര്യമാണ് നേരിടുന്നത്. താൻ ഇരിക്കുന്ന കൺട്രോൾ റൂം പോലും കുലുങ്ങുന്നുണ്ടെന്ന് മമത പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ബംഗാളിലെ ദിഗ ജില്ലക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് കാറ്റ് എത്തിയത്. ഒഡീഷയിൽ രണ്ടുപേരാണ് മരിച്ചത്. ബംഗ്ലാദേശിൽ 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ അഞ്ചുവയസുള്ള കുട്ടിയടക്കം ആറുപേർ മരിച്ചതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിെൻറ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
ദുരന്തം നേരിടാൻ 57 യൂനിറ്റ് ദുരന്ത നിവാരണ സേനയെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അംപൻ ബംഗാൾ തീരത്തെത്തിയത്. രാത്രി ഏഴുമണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി.
Destruction at its peak #AmphanSuperCyclone #CycloneAmphanUpdates #CyclonAmphan #destruction #AmphanUpdate #bangaloreboom #CycloneAmphan pic.twitter.com/m3TLpmslwW
— Indian Youth (@indianyouth47) May 20, 2020
OMG! destruction caused by #CycloneAmphan in Kolkata. Have not been able to connect to many friends. Please pray for them. pic.twitter.com/Iq36yjCdog
— Rifat Jawaid (@RifatJawaid) May 20, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.