ചണ്ഡിഗഢ്: ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിലെ പഞ്ചാബ് മന്ത്രിസഭ വികസിപ്പിച്ചു. 15 കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തിയതിൽ ഏഴും പുതുമുഖങ്ങളാണ്. രൺദീപ് സിങ് നാഭ, രാജ്കുമാർ വർക, സങ്കത് സിങ് ഗിൽസിയൻ, പർഗത് സിങ്, അമരീന്ദർ സിങ് രാജ വാറിങ്, ഗുർകിരത് സിങ് കോട്ലി എന്നിവരാണ് പുതുമുഖങ്ങൾ. അമരീന്ദർ സിങ് മന്ത്രിസഭയിൽനിന്ന് 2018ൽ രാജിവെച്ച റാണ ഗുർജിത് സിങ്ങും ഉണ്ട്.
മുൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ബ്രഹം മൊഹിന്ദ്റ, മൻപ്രീത് സിങ് ബാദൽ, ത്രിപ്ത് രജിന്ദർ സിങ് ബജ്വ, അരുണ ചൗധരി, സുഖ്ബീന്ദർ സിങ് സർകാറിയ, റസിയ സുൽത്താന, വിജയ് ഇന്ദർ സിഗ്ല, ഭരത് ഭൂഷൺ ആഷു എന്നിവരെയും ഉൾെപ്പടുത്തി.
ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദർ സിങ് രൺധാവയും ഒ.പി. സോണിയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.