2000ത്തിന്‍െറ ഫോട്ടോസ്റ്റാറ്റ്: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

2000ത്തിന്‍െറ ഫോട്ടോസ്റ്റാറ്റ്: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഇരുചക്ര വാഹനത്തിന്‍െറ വായ്പാഗഡു അടക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. തിരുപ്പൂര്‍ കണക്കംപാളയം ചന്ദ്രനാണ് (41) പിടിയിലായത്. തിരുപ്പൂര്‍-അവിനാശി റോഡിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍നിന്ന് മകന് ബൈക്ക് വാങ്ങാന്‍ ചന്ദ്രന്‍ 30,000 രൂപ വായ്പ എടുത്തിരുന്നു. മാസഗഡു അടക്കുന്നതിനിടെയാണ് വ്യാജനോട്ട് കണ്ടത്തെിയത്. അനുപര്‍പാളയം പൊലീസ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. 2000 രൂപ നോട്ട് ആര്‍ക്കും കൂടുതല്‍ പരിചയമുണ്ടാവില്ളെന്ന ധാരണയിലാണ് കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയതെന്ന് ചന്ദ്രന്‍ അറിയിച്ചു.
Tags:    
News Summary - 2000 rupee photostat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.