ന്യൂഡല്‍ഹി: തിങ്കളാഴ്ച ലോക്സഭയില്‍ ബഹളത്തിന് വഴിവെച്ച പരാമര്‍ശം ‘ഒൗട്ട്ലുക്’ മാഗസിന്‍ പിന്‍വലിച്ചു. 800 വര്‍ഷത്തിനുശേഷം ഇന്ത്യക്കു ലഭിച്ച ഹിന്ദുഭരണാധികാരിയാണ് മോദിയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഒരു യോഗത്തില്‍ പറഞ്ഞെന്നാണ് നവംബര്‍ 16ലെ ലക്കത്തിലുള്ളത്. അസഹിഷ്ണുതാചര്‍ച്ചയില്‍ സി.പി.എം അംഗം മുഹമ്മദ് സലീം ഇക്കാര്യം ഉദ്ധരിച്ചതോടെ സഭ ഇളകിമറിഞ്ഞു. താന്‍ ഇങ്ങനെ സംസാരിക്കുന്ന ആളല്ളെന്നും ഇങ്ങനെ സംസാരിക്കുന്ന ഒരാള്‍ ആഭ്യന്തരമന്ത്രിപദത്തിലിരിക്കാന്‍ അര്‍ഹനല്ളെന്നും രാജ്നാഥ് മറുപടി നല്‍കി. ഇക്കാര്യം നിഷേധിക്കാനോ പ്രസിദ്ധീകരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനോ മടിക്കുന്നതെന്തെന്ന സലീമിന്‍െറ ചോദ്യത്തിനു മുന്നില്‍ രാജ്നാഥിന് ഉത്തരംമുട്ടിയിരുന്നു. സഭാരേഖകളില്‍നിന്ന് ഈ പരാമര്‍ശം നീക്കുകയും ചെയ്തു. തുടര്‍ന്നാണ് ‘ഒൗട്ട്ലുക്കിന്‍െറ’ വിശദീകരണം. വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ നടത്തിയ പ്രസംഗമാണ് ആഭ്യന്തരമന്ത്രിയുടേതെന്ന് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.