പട്നയില്‍ വി.ഐ.പി വാഹനങ്ങള്‍ ഇനി സൈറണ്‍ മുഴക്കില്ല

പട്ന: ബിഹാറിന്‍റെ തലസ്ഥാനമായ പട്നയില്‍ സൈറണ്‍ മുഴക്കി ചീറിപ്പായുന്ന വി.വി.ഐ.പി, വി.ഐ.പി വാഹനങ്ങളെ ഇനി കാണാനാവില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റേതാണ് പുതിയ ഉത്തരവ്. പട്ന ഹൈകോടതി ജഡ്ജി, സംസ്ഥാന ഗവര്‍ണര്‍,ഫയര്‍ എഞ്ചിന്‍,ആംബുലന്‍സ് എന്നിവക്കൊഴികെ മറ്റൊരു വാഹനത്തിനും സൈറണ്‍ അനുവദിക്കില്ല.
തലസ്ഥാനത്ത് അധികരിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സാധാരണ വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നത് പരിശോധിക്കാനും നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് എല്ലാ വി.ഐ.പി വാഹനങ്ങളുടെയും ഹോണുകള്‍ നീക്കം ചെയ്യുമെന്നും ഇക്കാര്യം കാണിച്ച്  ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രി, സ്കൂള്‍ പരസരങ്ങള്‍ കടന്നുപോവുമ്പോള്‍ പോലും നിരവധി വി.ഐ.പി,വി.വി.ഐ.പി വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നതായി പരാതികള്‍ ഉയരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ആണ് നിതീഷ് സര്‍ക്കാറിന്‍റെ കര്‍ശന തീരുമാനം. പട്നയിലെ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച പരാതിയില്‍ പട്ന ഹൈകോടതി നേരത്തെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതികരണം തേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.