മഹാസഖ്യം നിയമസഭാ കക്ഷി യോഗം ഇന്ന്

പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി അധികാരത്തിലേറുന്ന മഹാസഖ്യത്തിന്‍െറ നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. യോഗത്തില്‍ നിലവിലെ  മുഖ്യമന്ത്രിയും ജനതദള്‍ യുനൈറ്റഡ് നേതാവുമായ നിതീഷ്കുമാറിനെ മഹാസഖ്യത്തിന്‍െറ നേതാവായി ഒൗദ്യോഗികമായി തെരഞ്ഞെടുക്കും.

ജനതാദള്‍ യുനൈറ്റഡിന് പുറമെ  രാഷ്ട്രിയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്നതാണ് മഹാസഖ്യം. 243 അംഗ സഭയില്‍ 178 സീറ്റുമായാണ് മഹാസഖ്യം അധികാരമേറുന്നത്. രാഷ്ട്രീയ ജനതാദളിന് 80 ഉം ജനതാദള്‍ യുനൈറ്റഡിന് 71ഉം കോണ്‍ഗ്രസിന് 27 ഉം സീറ്റാണ് ലഭിച്ചത്. 53 സീറ്റ് ലഭിച്ച ബി.ജെ. പി നയിച്ച എന്‍.ഡി.എക്ക് 58 സീറ്റ് മാത്രമാണ് സമ്പാദ്യം.

വെള്ളിയാഴ്ച ചേര്‍ന്ന രാഷ്ട്രീയ ജനതാദളിന്‍െറ ഉന്നതതല യോഗം  പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കാനുള്ള തീരുമാനം ലാലു പ്രസാദ് യാദവിന് വിട്ടു.റബ്റിദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലാലുവിന്‍െറ  മക്കളായ തേജസ്വി യാദവും തേജ് പ്രസാദ് യാദവും പങ്കെടുത്തു.

ഇവരില്‍ ആരാവും നേതാവെന്ന ചോദ്യത്തില്‍ നിന്ന് ലാലു ഒഴിഞ്ഞു മാറി. മഹാസഖ്യത്തിന്‍െറ യോഗം ചേരും മുമ്പ് പാര്‍ട്ടി നേതാക്കള്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരിക്കല്‍ കൂടി റബ്റിയുടെ ഒൗദ്യോഗിക വസതിയില്‍ ഒത്തു ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.