മകന്‍െറ ജന്മദിന സമ്മാനം;  102 വയസ്സുകാരിക്ക് ആകാശ യാത്ര

മുംബൈ: മക്കള്‍ അമ്മക്ക് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നല്‍കുമ്പോള്‍ താണെയിലെ ബിസിനസുകാരനായ ഷറാദ് തന്‍െറ 102 വയസ്സുകാരിയായ അമ്മക്ക് നല്‍കിയത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ ആകാശയാത്ര.
താണെ സ്വദേശി വിതഭായ് പട്ടേലാണ് മുംബൈക്ക് മുകളിലൂടെ ഹെലികോപ്ടറില്‍ പറന്ന് ചരിത്രംകുറിച്ചത്. ആകാശയാത്ര നടത്താനുള്ള  ഇവരുടെ വളരെക്കാലത്തെ ആഗ്രഹമാണ് ശനിയാഴ്ച സാക്ഷാത്കരിച്ചത്. 
ഇപ്പോഴും കര്‍മനിരതയായ അവര്‍ ദിവസവും വീട്ടിനടുത്തുള്ള അമ്പലത്തില്‍ പോകുകയും തനിക്കുള്ള ഭക്ഷണം സ്വയം പാകംചെയ്യുകയും ചെയ്യുന്നുണ്ട്. മൂന്ന് നിലകളുള്ള വീട്ടിലെ കോണിപ്പടികള്‍ സ്വയം കയറുന്നു. ആകാശത്തിലൂടെ പറന്ന അനുഭവം അദ്ഭുതകരമാണെന്ന് വിതഭായ് പ്രതികരിച്ചു. ഇടക്ക് ഹെലികോപ്ടര്‍ ഒന്ന് ചരിഞ്ഞപ്പോള്‍ പേടിച്ചെങ്കിലും  മുകളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ച ഞാന്‍ നല്ലവണ്ണം ആസ്വദിച്ചതായി അവര്‍ പറഞ്ഞു. മരുമകളായ ശോഭ പാട്ടീലും അവരുടെ അമ്മ ഷീതാഭായ് പാട്ടീലുമാണ് ഹെലികോപ്ടറില്‍ കൂടെയുണ്ടായിരുന്നത്.
 മുത്തശ്ശിക്കുള്ള അടുത്ത സമ്മാനം  മുംബൈയില്‍നിന്ന് ലോനാവാലയിലേക്ക് ഒരു കടല്‍യാത്രയാണെന്ന് പേരക്കുട്ടി അമോല്‍ പറഞ്ഞു.
 മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ ഹെലി ടൂറിസം സംരംഭത്തിന്‍െറ  മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഓഫറിന്‍െറ ഭാഗമായാണ് വിതഭായിക്ക് ഈ യാത്രക്കുള്ള ടിക്കറ്റ് കിട്ടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.