വനിതാ ഉച്ചകോടി, പ്രതിഭകള്‍ക്ക് ആദരം

ന്യൂഡല്‍ഹി: വനിതാ സംരംഭകരുടെയും പ്രതിഭകളുടെയും സംഗമവേദിയായി വിമന്‍സ് മാനിഫെസ്റ്റോ ഉച്ചകോടി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ പിന്തുണയോടെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംരംഭകത്വ പരിശീലനം, ആരോഗ്യപരിരക്ഷ, ആത്മരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി വനിതാ കമീഷന്‍ അംഗം ഫ്രഹീന്‍ മാലിക്ക് മുഖ്യ പ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ യുനാനി മെഡിസിന്‍ മുന്‍ ഡയറക്ടര്‍ ഹക്കിം ഉമ്മുല്‍ ഫസല്‍, ഡല്‍ഹി പൊലീസ് വനിതാ സെല്ലിലെ ഹസ്റത്ത് അലി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എയിംസിലെ ഡോ. ഹംന പ്രഥമശുശ്രൂഷാ പരിശീലനം നല്‍കി. വനിതകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ഡല്‍ഹി പൊലീസ് സെല്ലിന്‍െറ നേതൃത്വത്തില്‍ ആത്മരക്ഷാ ബോധവത്കരണവും കായികാഭ്യാസ പ്രകടനവും നടന്നു. അക്കാദമിക്സ്, കലാ-കായികം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വനിതാ സംരംഭകരുടെ ഉല്‍പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.  
അല്‍ ശിഫാ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ക്യാമ്പും നടന്നു. ഷബ്നം സൈഫി പരിപാടി വിശദീകരിച്ചു. വിമന്‍സ് മാനിഫെസ്റ്റോ ജനറല്‍ സെക്രട്ടറി ഷര്‍നാസ് മുത്തു, പീപ്ള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റി റഹ്മത്തുന്നിസ, ഷബീന, സന പര്‍വീന്‍, മാജിദ എന്നിവര്‍ സംസാരിച്ചു. ഉമ്മി ഫാത്തിമ സ്വാഗതവും സയ്മ സഫര്‍ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.