മ്യാന്‍മറില്‍ ഭീകരരുടെ ക്യാമ്പുകള്‍ സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള നാഗാ ഭീകരുടെ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖപ്ളാങ്) വിഭാഗത്തിന്‍റെ നിരീക്ഷണ പോസ്റ്റുകളും ക്യാമ്പുകളുമാണ് വെള്ളിയാഴ്ച സൈന്യം നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ തകര്‍ത്തത്.

മണിപ്പൂരില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ മ്യാന്‍മറിലെ ബോഗ ബസ്തിയിലാണ് നാഗാ ഭീകരരുടെ ക്യാമ്പുകള്‍ കണ്ടത്തെിയത്. ക്യാമ്പുകളിലുണ്ടായിരുന്ന ദീര്‍ഘദൂര ആക്രമണശേഷിയുള്ള ആയുധങ്ങളും പീരങ്കികളും മറ്റും സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചു. എന്നാല്‍ ഭീകരര്‍ അതിര്‍ത്തി കടന്നിരുന്നതായി വിവരം ലഭിച്ചിട്ടില്ല.

സൈന്യത്തിന്‍റെ ദൗത്യങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭീകരര്‍ അതിര്‍ത്തിയില്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കയാണ് സൈന്യത്തിന്‍റെ പ്രത്യേക സുരക്ഷാ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.