രാജ്നാഥ് സിങ് നാളെ കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: സംഘര്‍ഷ സ്ഥിതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ കശ്മീർ സന്ദര്‍ശിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി  രാജീവ് മെഹ്റിഷിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കശ്മീരിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

കശ്മീരിലെത്തുന്ന രാജ്നാഥ് സിങ്ങും സംഘവും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തും. കര്‍ഫ്യൂ, കശ്മീരിലെ ക്രമസമാധാന പാലനം എന്നീ വിഷയങ്ങളില്‍ ഉന്നതതല ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുകയും പിന്തുണ തേടുകയും ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞദിവസം കശ്മീരിലെ പ്രതിപക്ഷ പാറട്ടികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും വിഷയത്തില്‍ മെമ്മറാന്‍്റം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.  നിലവിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘം സന്ദര്‍ശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.