എന്‍ഡോസള്‍ഫാന്‍ കേസ് അന്തിമവാദത്തിന് മാറ്റി

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കേസ് അന്തിമവാദത്തിനായി മാറ്റി. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധം പൂര്‍ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ മാരകകീടനാശിനിയുടെ സ്റ്റോക് അവശേഷിക്കുന്നില്ളെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു. ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജി പരിഗണിച്ച് 2011ല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലിക ഉത്തരവ് മാത്രമാണെന്നും അതിനാല്‍ ഹരജിയില്‍ അന്തിമവാദം കേട്ട് വിധി പുറപ്പെടുവിക്കണമെന്നും ഹരജിക്കാരായ ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കേസ് അന്തിമവാദത്തിനായി മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.