ബംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിെൻറ പേരിൽ കർണാടകയിൽ അറസ്റ്റിലായ ആറ് യുവാക്കളെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ബംഗളൂരു സിറ്റി സിവിൽ കോടതി വളപ്പിൽ പ്രവർത്തിക്കുന്ന പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ ജഡ്ജി ഉത്തരവിട്ടു.
വെള്ളിയാഴ്ച സംസ്ഥാന പൊലീസിെൻറ സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് ബംഗളൂരുവിൽനിന്ന് മുഹമ്മദ് അഫ്സൽ (35), അഹ്മദ് സുഹൈൽ (30), ആസിഫ് അലി, മുഹമ്മദ് അഹദ് എന്നിവരും തുമകൂരുവിൽനിന്ന് സെയ്ദ് മുജാഹിദ് ഹുസൈൻ (25), മംഗളൂരുവിൽനിന്ന് നജ്മുൽ ഹുദ (25) എന്നിവരും എൻ.ഐ.എയുടെ പിടിയിലാകുന്നത്. നഗരത്തിലെ രഹസ്യ കേന്ദ്രത്തിൽ ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടുതൽ അന്വേഷണത്തിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് സൂചനയുണ്ട്.
മൂന്നിടങ്ങളിലും വെള്ളിയാഴ്ച ഒരേസമയം നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. നഗരത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ മുഹമ്മദ് അഫ്സൽ, എൻജിനീയറിങ് പഠനം പാതിയിൽ നിർത്തിയ നജ്മൽ ഹുദ എന്നിവരുടെ അറസ്റ്റ് അന്നുതന്നെ രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസമായി ഇവർ ഇൻറലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾ പിടിയിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രശ്ന ബാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കർണാടക ആർ.ടി.സി ഡ്രൈവറുടെ മകനായ അഫ്സൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ പൂർത്തിയാക്കി സൗദിയിൽ ഒരുവർഷത്തോളം ജോലിചെയ്തു. നാട്ടിലെത്തിയ അദ്ദേഹം 2009 മുതൽ വൈറ്റ്ഫീൽഡിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മംഗളൂരുവിലെ ബജ്പെയിൽനിന്ന് പിടിയിലായ നജ്മുൽ ഹുദ പോളിമർ സാങ്കേതികവിദ്യയിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് കെമിക്കൽ എൻജിനീയറിങ് പഠനത്തിന് ബംഗളൂരുവിലെ ആർ.വി എൻജിനീയറിങ് കോളജിൽ ചേർന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. തുമകൂരുവിലെ മുൻ അസിസ്റ്റൻറ് തഹസിൽദാർ സെയ്ദ് ഹുസൈെൻറ ഏകമകനായ സെയ്ദ് മുജാഹിദ് പഴങ്ങളുടെ മൊത്തവ്യാപാരിയാണ്. യുവാക്കൾക്ക് തീവ്രവാദ ബന്ധമില്ലെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.