പാക്ക്​ മയക്കുമരുന്ന് സംഘത്തെ അതിർത്തിയിൽ സൈന്യം വെടിവെച്ച്​ കൊന്നു

ഫസില്‍ക്ക: പഞ്ചാബിലെ ഇന്ത്യപാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സ്വദേശികളായ രണ്ട് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവച്ചു കൊന്നു. വെടിവെപ്പിൽ കൊള്ളസംഘത്തിലെ മൂന്നാമന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പഞ്ചാബിലെ ഫസില്‍കയിലായിരുന്നു സംഭവം. ഇവരില്‍നിന്ന് 15 പാക്കറ്റ് ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു. ബി.എസ്.എഫിെൻറ സവാന ഒൗട്ട് പോസ്റ്റിൽ പുലർച്ചെ 2.30 നാണ് സംഭവം നടന്നത്. അതിര്‍ത്തിയിലെ സോഹാന പോസ്റ്റില്‍ ബി.എസ്.എഫിന്‍റെ പതിവ് െപട്രോളിങ്ങിനിടെയാണ് കള്ളക്കടത്തുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്.

കീഴടങ്ങാൻ ബി.എസ്.എഫ് ജവാൻമാർ ആവശ്യപ്പെട്ടുവെങ്കിലും ഇവർ ജവാൻമാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് ബി.എസ്.എഫ് തിരിച്ചടിക്കുകയും ചെയ്തു. പ്രത്യാക്രമണത്തിൽ രണ്ട് കൊള്ളക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരികേൽക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.