ലളിതകല അക്കാദമി റെക്കോഡ് റൂം അടച്ച് സീല്‍വെച്ചു

ന്യൂഡല്‍ഹി: ലളിതകലകളെ പരിപോഷിപ്പിക്കാനുള്ള അക്കാദമിയില്‍ കള്ളത്താക്കോലും രേഖകളില്‍ കൃത്രിമവും കള്ളയൊപ്പിട്ട് പണം തട്ടലും. ആരോപണങ്ങള്‍ നേരിടുന്ന സെക്രട്ടറി രേഖകളില്‍ കൃത്രിമം കാണിക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ലളിതകലാ അക്കാദമിയുടെ റെക്കോഡ് റൂം സാംസ്കാരിക മന്ത്രാലയം പൂട്ടി മുദ്രവെച്ചു. സംഘ്പരിവാര്‍ പശ്ചാത്തലത്തിന്‍െറ പേരില്‍ അക്കാദമി തലപ്പത്ത് മോദി സര്‍ക്കാര്‍ പ്രതിഷ്ഠിച്ച സുധാകര്‍ ശര്‍മയാണ്  ക്രമക്കേടുകളുടെ പരമ്പരകള്‍ സൃഷ്ടിച്ച് മന്ത്രാലയത്തിന് തലവേദനയായത്.
മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പദവിയും ശമ്പളവും ഉയര്‍ത്തി വാങ്ങിയ ഇയാളില്‍നിന്ന് തിരിച്ചുപിടിക്കല്‍ നടപടി സ്വീകരിക്കാന്‍ ഓഡിറ്റ് ഡയറക്ര്‍ ജനറല്‍ നിര്‍ദേശിച്ചിരുന്നു.  ഇതിനിടെയാണ് രേഖകളിലെ കൃത്രിമം നടത്തിയത്. മുമ്പ് രണ്ടുതവണ അച്ചടക്ക നടപടി നേരിടേണ്ടിവന്ന ശര്‍മക്കെതിരെ അന്വേഷണങ്ങള്‍ നടന്നുവരുകയാണ്.  അക്കാദമി ആസ്ഥാനമായ രബീന്ദ്രഭവനില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന  205ാം നമ്പര്‍ മുറിയുടെ കള്ളത്താക്കോല്‍ നിര്‍മിച്ചാണ് അകത്തുകടന്ന് തിരിമറികള്‍ നടത്തിവന്നത്. ഡിജിറ്റല്‍ രേഖകളിലും മറ്റു കടലാസ് ഫയലുകളിലും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.
2001ല്‍ അക്കാദമിയില്‍ ഡെപ്യൂട്ടേഷനിലത്തെിയ ശര്‍മയെ വീഴ്ചകളുടെ പേരില്‍ പുറത്താക്കാന്‍  2011ല്‍ അന്നത്തെ അക്കാദമി ചെയര്‍മാന്‍ അശോക് വാജ്പേയി ശിപാര്‍ശ ചെയ്യുകയായിരുന്നു. അന്വേഷണം നേരിടാമെന്ന വ്യവസ്ഥയില്‍ തിരിച്ചുകയറിയ ഇയാളുടെ ക്രമക്കേടുകള്‍ വിവാദമായതോടെ 2013ല്‍ അക്കാദമി ചെയര്‍മാന്‍ കെ.കെ. ചക്രവര്‍ത്തി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, വീണ്ടും കസേരയില്‍ തിരിച്ചത്തെുകയായിരുന്നു.  ഇയാളുടെ പദവി ഉയര്‍ത്തി നല്‍കുന്നതു സംബന്ധിച്ച് വിജ്ഞാപനങ്ങളോ സര്‍ക്കാര്‍ ഓര്‍ഡറുകളോ ഇറക്കിയിട്ടില്ളെന്ന് കണ്ടത്തെി മേയ് 17നാണ് ഓഡിറ്റ് ഡി.ജിയുടെ ഓഫിസ് ക്രമക്കേടുകള്‍ സ്ഥിരീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.