ഹേഗ്: ഇന്ത്യയില്‍ തടവിലുള്ള തങ്ങളുടെ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ വിട്ടയക്കാന്‍ എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയായ പെര്‍മനന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ (പി.സി.എ) ഇറ്റലി ആവശ്യപ്പെട്ടു. ഇല്ളെങ്കില്‍ ഒരു കുറ്റവും ചാര്‍ത്തപ്പെടാതെ നാലു വര്‍ഷംകൂടി നാവികന് നഷ്ടപ്പെടുമെന്നും അത് കടുത്ത മനുഷ്യാവകാശലംഘനമാകുമെന്നും അവര്‍ വാദിച്ചു. പി.സി.എ ഇരുവിഭാഗത്തിന്‍െറയും വാദം കേള്‍ക്കുന്നതിനിടയിലാണ് ഇറ്റലി ബുധനാഴ്ച ഈ ആവശ്യമുന്നയിച്ചത്.
കേസ് കുറഞ്ഞത് മൂന്നോ നാലോ വര്‍ഷമെങ്കിലും നീളുമെന്നിരിക്കെ കുറ്റമൊന്നുമില്ലാതെ ഡല്‍ഹിയില്‍തന്നെ ഗിറോണിന് കഴിയേണ്ടിവരും. അതോടെ ആകെ എട്ടുവര്‍ഷം വരെയാകും തടവെന്ന് ഇറ്റലിയുടെ പ്രതിനിധി വാദിച്ചതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എസ്.എ റിപ്പോര്‍ട്ട് ചെയ്തു.
2012ല്‍ എന്‍റിക ലെക്സി എന്ന കപ്പലില്‍ പ്രവര്‍ത്തിക്കവേ കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റാരോപിതരായ രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ഗിറോണ്‍. ഇടക്ക് ലഭിച്ച പരോള്‍ അല്ലാതെ ഇന്ത്യ വിടാന്‍ അതിനുശേഷം കഴിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ നാവികനായ ലത്തോറെ മാര്‍സി മിലാനോക്ക് പക്ഷാഘാതമുണ്ടായതിനെതുടര്‍ന്ന് 2014ല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ വിചാരണക്ക് തുടര്‍ച്ചയായി താമസം നേരിട്ടതോടെയാണ് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.