സോണിയയെയോ മന്‍മോഹനെയോ കണ്ടിട്ടില്ലെന്ന് ക്രിസ്ത്യന്‍ മിഷേല്‍

ന്യൂഡല്‍ഹി: വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയോ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ താന്‍ കണ്ടിട്ടില്ളെന്ന് കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍. അബൂദബിയില്‍ ഇന്ത്യാ ടുഡേയുടെ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍െറ പ്രതികരണം.

ഇടപാടില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സോണിയയെയോ മന്‍മോഹന്‍സിങ്ങിനെയോ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയെയോ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മിഷേലിന്‍െറ മറുപടി. വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ ഡല്‍ഹിയില്‍ ജിംഖാന ക്ളബില്‍വെച്ച് കണ്ടതായും ഹസ്തദാനം നല്‍കിയതായും പറഞ്ഞ മിഷേല്‍, അദ്ദേഹത്തിന് മറ്റ് ഇടനിലക്കാരായ ഗൈഡോ ഹാസ്കേയുമായും മറ്റൊരാളുമായും ബന്ധമുള്ളതിനാല്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി ഇടപാടിനെക്കുറിച്ച് നുണ പറഞ്ഞിട്ടില്ളെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും മിഷേല്‍ പറഞ്ഞു. തന്‍െറ ഇന്ത്യയിലെ ഡ്രൈവര്‍ നാരായണ്‍ ബഹാദൂറുമായി നല്ല സൗഹൃദമാണുള്ളതെന്നും അദ്ദേഹത്തെ ദുബൈയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും മിഷേല്‍ പറഞ്ഞു. ബഹാദൂറിനയച്ച പണം മറ്റാര്‍ക്കെങ്കിലും വേണ്ടിയുള്ളതായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അത് ബഹാദൂറിനുള്ളതായിരുന്നെന്നും മറുപടി നല്‍കി.
അറസ്റ്റുചെയ്യില്ളെന്ന് ഉറപ്പു ലഭിച്ചാല്‍ ഇന്ത്യയില്‍ വരാനും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മിഷേല്‍ തയാറാണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷക നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.