ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 17കാരിക്കെതിരെ കത്തിയാക്രമണം. കഴിഞ്ഞ ദിവസം ഡൽഹിയിലെ മേങ്കാൽപുരിയിലാണ് സംഭവം. വീടിന് സമീപമെത്തിയ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനായ രാഹുൽ കുമാർ എന്നയാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് കോൺസ്റ്റബിളിെൻറ മകനാണ് പ്രതി.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒന്നര വർഷമായി പ്രതിക്ക്പെൺകുട്ടിയെ പരിചയമുണ്ടെന്നും വിവാഹഭ്യർഥന പെൺകുട്ടി നിരാകരിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വീടിനരികെ രക്തം വാർന്ന് കിടക്കുന്ന നിലയിൽ അയൽ വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേത്തിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്.
ഹോളി ദിനത്തിൽ പെൺകുട്ടിയെ പ്രതി അപമാനിച്ചതായും ഫോൺ വിളിച്ചതായും കുടുംബം പറയുന്നു. ഡൽഹിയിൽ ഒരാഴ്ചക്കിലെ നടക്കുന്ന നാലാമത്തെ സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.