ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 28 പൈസ വർധിപ്പിച്ചു. ഡീസലിന് ആറു പൈസ കുറക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. നിലവിൽ ഡൽഹിയിൽ പെട്രോളിെൻറ ചില്ലറ വിൽപന ലിറ്ററിന് 64.58 രൂപയും ഡിസലിന് 52.51 രൂപയുമാണ്. പുതുക്കിയ നിരക്കനുസരിച്ച് ഇത് 64.21 രൂപയും 52.59 രൂപയുമാകും.
കഴിഞ്ഞ സെപ്തംബറിനാണ് അവസാനമായി എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയത്. പെട്രോളിന് 58 പൈസ വർദ്ധിക്കുകയും ഡീസലിന് ലിറ്ററിന് 31 പൈസ കുറയുകയും ചെയ്തു. സർക്കാർ ഉടമസ്ഥയിലുള്ള എണ്ണ കമ്പനികൾ എല്ലാ മാസത്തിലെയും ആദ്യ ദിവസത്തിലും 16ാം തീയതിയും അന്താരാഷ്ട്ര മാർക്കറ്റിനെ അടിസ്ഥാനമാക്കി വില അവലോകനം ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.