ന്യൂഡല്‍ഹി: ഗോവയിൽ ബി.ജെ.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മനോഹര്‍ പരീകറിന് അനുമതി നല്കിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഈ മാസം 16ന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ വിളിക്കണമെന്ന കോണ്‍ഗ്രസിെൻറ ആവശ്യം തള്ളിയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആർ.കെ. അഗര്‍വാള്‍ എന്നിവർകൂടിയടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. അത്യധികം വൈകാരികമായ വിഷയമാണിതെന്ന് പറഞ്ഞ സുപ്രീംകോടതി സഭയില്‍ ഭൂരിപക്ഷം നോക്കി മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി.
16ന് രാവിലെ 11 മണിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം കക്ഷികള്‍ക്ക് നല്കാന് നിര്‍ദേശിച്ച കോടതി 17 സീറ്റ് നേടിയ കോണ്‍ഗ്രസിനെ മാറ്റി 13 സീറ്റ് നേടിയ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുന്നത് തടയാനാവില്ലെന്ന് കൂട്ടിച്ചേർത്തു. എത്ര പേരുടെ പിന്തുണ നിങ്ങള്‍ക്കുണ്ട് എന്നത് സംബന്ധിച്ച് ഒരു വാദവും ഉയര്‍ത്തിയിട്ടില്ല എന്നിരിെക്ക എന്തടിസ്ഥാനത്തിലാണ് സത്യപ്രതിജഞ തടയുക എന്ന് കോണ്‍ഗ്രസിനോട് സുപ്രീംകോടതി ചോദിച്ചു.
കേന്ദ്ര സര്‍ക്കാറിനും ഗോവ സര്‍ക്കാറിനും വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാൽവെയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും എത്രയും പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ബോധിപ്പിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയോട് ചോദിക്കാതെ മറ്റുള്ളവരെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കാന്‍ പാടുണ്ടോ എന്നതാണ് വിഷയമെന്ന് കോണ്‍ഗ്രസ് അഭിഭാഷകന് അഭിഷേക് സിങ്വി പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കുംമുമ്പ് സര്‍ക്കാര്‍ അധികാരമേല്‍ക്കേണ്ട ആവശ്യമില്ലെന്ന സിങ്വിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പിന്തുണക്കുന്ന എം.എൽ.എമാരുടെ പട്ടികയുമായി പോയി ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഗവര്‍ണറെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. താനായിരുന്നുവെങ്കില്‍ 21 പേരുമായി ഗവര്‍ണറെ പോയി കാണുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.