ലക്നോ: നോയിഡ ചീഫ് എന്‍ജിനിയര്‍ യാദവ് സിങ്ങിനെ സി.ബി.ഐ അനേഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ അഖിലേഷ് സര്‍ക്കാര്‍ ചിലവഴിച്ചത് 21ലക്ഷം രൂപ. സാമ്പത്തിക ക്രമക്കേടിലും കള്ളപ്പണകേസിലുമാണ് സുപ്രീംകോടതിയിൽ കേസ് നേരിടുന്ന ഉദ്യോഗസ്ഥനാണ് യാദവ് സിങ്. കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർക്കുള്ള ഫീസിനത്തിലാണ് സർക്കാർ ഖജനാവിൽ നിന്നും തുക അഖിലേഷ് ചെലവാക്കിയത്. കേസിൽ ഹാജരായ അഭിഭാഷകരായ കപില്‍ സിബലിന് 8.80 ലക്ഷം, ഹരീഷ് സാല്‍വെക്ക് 5 ലക്ഷം, രാകേഷ് ദ്വിവേദിക്ക് 4.05 ലക്ഷം, ദിനേശ് ദ്വിവേദിക്ക് 3.30 ലക്ഷം എന്നിങ്ങനെ ആകെ 21.25 ലക്ഷം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ഫീസ് നല്‍കിയത്. പൊതുപ്രവർത്തകനായ നൂതന്‍ താക്കൂറാണ് വിവരാകാശ രേഖയിലൂടെ സമ്പാദിച്ച ഈ വിവരം പുറത്തുവിട്ടത്.
പദവി ദുരുപയോഗം ചെയ്ത് കരാര്‍ നല്‍കിയതിനും പൊതുഖജനാവിന് നഷ്ടംവരുത്തിയതിനും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സി.ബി.ഐ യാദവിനെ അറസ്റ്റ് ചെയ്തത്. യാദവ് സിങ്ങിനെ രക്ഷിക്കാന്‍ വലിയ തുക സര്‍ക്കാര്‍ പാഴാക്കിയെന്നും അഴിമതിക്കാരനെ പൊതുജനത്തിന്‍റെ പണം ഉപയോഗിച്ചുവെന്നും നൂതന്‍ ആരോപിച്ചു.
19.92 കോടി കള്ളപണം വെളുപ്പിച്ച കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അനേഷണവും യാദവ് സിങ് നേരിടുന്നുണ്ട്.
നോയ്ഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് വേ അധികൃതര്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ നോയ്ഡ, ഗാസിയാബാദ് എന്നിങ്ങനെ 12 സ്ഥലങ്ങളില്‍ അന്വേഷണം നടത്തി ഫയലുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡ്, കമ്പ്യൂട്ടറുകള്‍ എന്നിവ സി.ബി.ഐ കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.