ബീജിങ്: ഇന്ത്യയുടെ ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 4െൻറ പരീക്ഷണത്തിനെതിരെ ചൈന. ചൈനീസ് ദിനപത്രമായി ഗ്ലോബൽ ടൈംസാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ മിസൈൽ പരീക്ഷണം െഎക്യരാഷ്ട്ര സഭയുടെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ചൈനീസ് പത്രം കുറ്റപ്പെടുത്തുന്നു. പാശ്ചാത്യരാജ്യങ്ങൾ ഇത്തരത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആണവ പരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യയുടെ മിസൈൽ പരീക്ഷണം ചൈനക്ക് വെല്ലുവിളി ഉയർത്തില്ലെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങളുടെയും ശക്തിയുടെ കാര്യത്തിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിലുണ്ട്. ഇന്ത്യക്ക് മിസൈൽ പരീക്ഷണത്തിന് അവകാശമുണ്ടെങ്കിൽ പാകിസ്താനും ഇതേ അവകാശമുണ്ടെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ വാഹക മിസൈല്‍ ആയ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 17 ടണ്‍ ഭാരമുള്ള അഗ്നി-4 ന് 20 മീറ്റര്‍ നീളമുള്ളത്. ഇന്ത്യയിലെ പല മാധ്യമങ്ങളും ചൈനക്ക് വെല്ലുവിളി ഉയർത്തുന്നതാണ് മിസൈൽ പരീക്ഷണം എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.