ന്യൂഡൽഹി: ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ജെറ്റ് എയർവേയ്സ് വിടാനൊരുങ്ങി 260 പൈലറ്റുമാർ. സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിെൻറ അഭിമുഖത്തിലാണ് ജെറ്റ് എയർവേയ്സ് പൈലറ്റുമാർ പെങ്കടുത്തത്. ബോയിങ് വിമാനങ്ങൾ പറത്തുന്ന 150 സീനിയർ പൈലറ്റുമാർ ഉൾപ്പടെയുള്ളവരാണ് ജെറ്റ് എയർവേയ്സ് വിടുന്നത്.
കടക്കെണിയിലായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ പൊതുമേഖല ബാങ്കുകളോട് ഇടപ്പെടാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതുമേഖല ബാങ്കുകൾക്കും ഇതിനുള്ള കൃത്യമായ പദ്ധതി തയാറാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജീവനക്കാർ ജെറ്റ് എയർവേയ്സ് വിടാൻ നിർബന്ധിതമായത്.
ജെറ്റ് എയർവേയ്സിന് നിലവിൽ 1900 പൈലറ്റുമാരാണ് ഉള്ളത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതിൽ ഭൂരിപക്ഷവും ആഭ്യന്തര സർവീസുകൾ നടത്തുന്ന സ്വകാര്യ വിമാന കമ്പനികളിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.