ന്യൂഡൽഹി: ബിഹാറിനും ഗുജറാത്തിനും പിന്നാലെ യു.പിയിലും ബി.ജെ.പിക്ക് അനുകൂലമായ കൂറുമാറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിപദം നിലനിർത്താൻ ബി.ജെ.പിയുടെ രണ്ടു മന്ത്രിമാർക്ക് അവസരമൊരുക്കി യു.പിയിൽ സമാജ്വാദി പാർട്ടിയുടെ രണ്ട് എം.എൽ.സി അംഗങ്ങളും ഒരു ബി.എസ്.പി എം.എൽ.സിയും രാജിവെച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിന് ശനിയാഴ്ച അമിത് ഷാ ലഖ്നോവിൽ എത്തിയതിനൊപ്പമാണ് ഇൗ കാലുമാറ്റം. മൂന്ന് എം.എൽ.സിമാർകൂടി രാജിവെക്കുമെന്ന് അഭ്യൂഹമുണ്ട്.
ബി.ജെ.പി അധികാരം പിടിച്ച യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മറ്റു മൂന്നു മന്ത്രിസഭാംഗങ്ങൾ എന്നിവർ നിലവിൽ എം.എൽ.എമാരോ എം.എൽ.സിമാരോ അല്ല. ആറു മാസത്തിനകം മത്സരിച്ച് ജയിക്കുകയോ ഉപരിസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയോ വേണം. കഴിഞ്ഞ തവണ എം.എൽ.എ സ്ഥാനത്ത് മത്സരിക്കാതെ എം.എൽ.സിയായാണ് അഖിലേഷ് യാദവും മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിമാരായവരെ എം.എൽ.സി അംഗമാക്കാനുള്ള സാധ്യത തേടാൻ കഴിഞ്ഞദിവസം ചേർന്ന ബി.ജെ.പി നേതൃേയാഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് സമാജ്വാദി പാർട്ടിയിലെ രണ്ടു പേരുടെ രാജി.
എം.എൽ.സിമാരുടെ രാജിക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. രാജിവെച്ചവർ കേന്ദ്ര-സംസ്ഥാന ബി.ജെ.പി ഭരണത്തെ പുകഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.