??????????? ??????? ?????????

​േബാഫേഴ്​സിനുശേഷം ആദ്യമായി 145 പീരങ്കി തോക്കുകൾ ​ ഇന്ത്യയിലേക്ക്​

ന്യൂഡൽഹി: വിവാദമായ ബോഫേഴ്​സ്​ തോക്കിടപാട്​ നടന്ന്​ മുപ്പത്​ വർഷങ്ങൾക്ക് ​ശേഷം ആദ്യമായി ഇന്ത്യൻ സൈന്യം വീണ്ടും വലിയ തോക്കുകൾ വാങ്ങുന്നു. ഇത്തവണ അമേരിക്കയിൽ നിന്നാണ്​ ആയുധങ്ങൾ വാങ്ങുന്നത്​. 

145 എം777അൾട്രാ ലൈറ്റ്​ പീരങ്കി തോക്കുകളാണ്​ വാങ്ങുന്നത്​. അതിൽ ആദ്യ രണ്ട്​ തോക്കുകൾ ഇൗ ആഴ്​​ച അവസാനം എത്തുമെന്നാണ്​ റിപ്പോർട്ട്​. ബാക്കിയുള്ളവ ജൂണിൽ ഇന്ത്യയിലെത്തും. 

ഫോറിൻ മിലിറ്ററി സെയ്​ൽ വഴി 145 എം777 പീരങ്കി തോക്കുകൾ വാങ്ങാമെന്ന്​ നവംബർ 30 നാണ്​ യു.എസുമായി ഇന്ത്യ കരാറുണ്ടാക്കിയത്​. നവംബർ 17 ന്​കേന്ദ്ര മന്ത്രി സഭ കരാർ അംഗീകരിക്കുകയും 30ന്​ ഒപ്പുവെക്കുകയുമായിരുന്നു. 737മില്യൺ ഡോളറി​​െൻറ കരാറാണ്​ ഒപ്പു വെച്ചത്​.

145 തോക്കുകളിൽ 25എണ്ണം ബ്രിട്ടീഷ്​ കമ്പനിയായ ബി.എ.ഇ സിസ്​റ്റംസ്​ വിതരണം ചെയ്യും . ബാക്കിയുള്ള 120 യന്ത്രസാമഗ്രികൾ  മഹീന്ദ്രകമ്പനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വച്ച്​ യോജിപ്പിക്കും. 

1980കളുടെ പകുതിയിൽ സ്വീഡനിലെ ബോഫോഴ്​സ്​ കമ്പനിയുടെ തോക്കുകളാണ് ​ഇന്ത്യ അവസാനമായി വാങ്ങിയിരുന്ന പീരങ്കികൾ. വൻ തുക നൽകി ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ രാഷ്​ട്രീയകാർക്കും മുതിർന്ന സൈനിക ഉദ്യോഗസ്​ഥർക്കും കൈക്കൂലി നൽകിയതും മറ്റും പുറത്തുവന്നിരുന്നു. ഇന്ത്യൻ രാഷ്​ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്​സ്​ അഴിമതിക്ക്​ ശേഷം ആദ്യമായാണ്​ പുറത്തുനിന്ന്​ വൻ ആയുധ ശേഖരം ഇന്ത്യ വാങ്ങുന്നത്​. 

Tags:    
News Summary - 30 Years After Bofors, India to Receive First Artillery Guns This Weekend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.