വീരാജ്പേട്ട: മാനസികാസ്വാസ്ഥ്യമുള്ള 49കാരൻ പൊലീസ് മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ എട്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വീരാജ്പേട്ട-ചിക്പേട്ടയിലെ പരേതനായ ജോസഫ് ഡിസൂസയുടെയും മെട്ടിൽഡയുടെയും മകൻ റോയി ഡിസൂസയാണ് മരിച്ചത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള റോയി വർഷങ്ങളായി ചിക്പേട്ടയിലുള്ള വീട്ടിൽ മാതാവിനൊപ്പമാണ് താമസം. വ്യാഴാഴ്ച രാത്രി അമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ റോയിയെ പൊലീസ് തടയുകയായിരുന്നു.
റോയി കൈയിലുണ്ടായിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസുകാർ റോയിയെ വീരാജ്പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നാണ് റോയിയുടെ സഹോദരൻ റോബിൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മുഖത്തിനും കണ്ണിനും ഗുരുതര പരിക്കേറ്റ റോയിയെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം രാത്രിതന്നെ അമ്മയെ വിളിച്ചുവരുത്തി ഏൽപിക്കുകയായിരുന്നു. റോയിയെ മടിക്കേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.