ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ കസ്റ്റഡിയിൽ 5569 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ പൊലീസ് കസ്റ്റഡിയിൽ 348 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 5221 പേരുമാണ് മരിച്ചത്. മരണ കണക്കിൽ ആദ്യ നാലു സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ, പൊലീസ് കസ്റ്റഡി, ജുഡീഷ്യൽ കസ്റ്റഡി എന്ന ക്രമത്തിൽ. ഉത്തർപ്രദേശ് (23, 1,295), മധ്യപ്രദേശ് (34, 441), പശ്ചിമബംഗാൾ (എട്ട്, 407), മഹാരാഷ്ട്ര (27, 370).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.