ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം. 60 പേർക്ക് പരിക്കേറ്റു. 60 കുടിലുകൾ കത്തി നശിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച അർധരാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കുടിലുകൾക്ക് തീ പടർന്നതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. മൂന്നു മണിക്കുറുകൾ നീണ്ട പരിശ്രമത്തെ തുടർന്ന് പുലർച്ചെ നാലു മണിയോടെയാണ് അഗ്നിശമനസേന തീ അണച്ചത്.
തീപിടിത്തത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ദുഃഖം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.