രാജ്യത്തെ തടവുകാരിൽ 80 ശതമാനവും വിചാരണ കാത്തുകിടക്കുന്നവർ; നീതിന്യായപ്രക്രിയതന്നെ ശിക്ഷയാകുന്നു -ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: രാജ്യത്തെ കോടതികളിലെ ഒഴിവുകൾ നികതാത്തതും നിയമ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാത്തതുമാണ് കേസുകൾ കെട്ടികിടക്കാൻ കാരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി.രമണ. ഈക്കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ആഭ്യർഥിച്ചതാണെന്നും എന്നാൽ സർക്കാർ ഈക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നടന്ന 18-ാമത് ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഉദ്ഘാടന സെഷനിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികളിൽ കേസുകൾ കെട്ടികിടക്കുന്നതിനെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജ്ജുവിന്റെ പരാമർശത്തിന് മറുപടിയായാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ജുഡീഷ്യറിയുടെ വേഗത വർധിപ്പിക്കേണ്ടത് ഇന്ത്യ പോലെ ഒരു രാജ്യത്തിന് ആവശ്യമാണ്. ഇതിനായി നിലവിലുള്ളതിനെക്കാൾ അടിസ്ഥാന സൗകര്യം കോടതികളിൽ വേണം. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനികവൽക്കരണവും നടത്തണം. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എൻ.വി. രമണ വ്യക്തമാക്കി.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണം. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ആറു ലക്ഷത്തിലധികം തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാരണെന്നും ഇവർക്കായി വിശാല അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിചാരണയില്ലാതെ നീണ്ടുനിൽക്കുന്ന തടവിലേക്ക് നയിക്കുന്ന നടപടിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഈ പ്രക്രിയതന്നെ ഒരു ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ജയിലുകളെ 'ബ്ലാക്ക് ബോക്‌സുകൾ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിവിധ വിഭാഗങ്ങളിലെ തടവുകാരിൽ, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽപ്പെട്ടവരിൽ ജയിൽവാസം ഉണ്ടാക്കുന്ന പ്രത്യാഘാതം വ്യത്യസ്‍തമാണെന്നും പറഞ്ഞു.

Tags:    
News Summary - 80 percent of the nation's prisoners are awaiting trial; The process of justice itself becomes the punishment - Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.