ലഖ്നോ:1994 ജനുവരി 14ന് അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചു കൊണ്ടുപോകുേമ്പാൾ നീണ്ട രണ്ടര പതിറ്റാണ്ടിലധികം കാലം ഇനി പുറംലോകം കാണില്ലെന്ന് ഹബീബ് അഹമ്മദ് ഖാനെന്നെ വയോധികൻ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ബാബരി മസ്ജിദ് തകർത്തതിെൻറ ആദ്യ വാർഷികത്തിലുണ്ടായ അഞ്ച് ട്രെയിൻ സ്ഫോടനങ്ങളിലാണ് ഹബീബ് അഹമ്മദ് ഖാനെ സി.ബി.െഎ പ്രതി ചേർത്തത്. ടാഡ നിയമമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
16 പേരോടൊപ്പമാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ഹബീബ് അഹമ്മദ് ഖാനെന്ന ഹോമിയോ ചികിത്സകനെയും പ്രതിചേർത്തിരുന്നത്. ഇയാൾ കുറ്റമേറ്റതിെൻറ രേഖ വിചാരണ സമയത്ത് സി.ബി.െഎ ഹാജരാക്കിയിരുന്നു. ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്. ഇൗ വിധി 2016 ൽ സുപ്രീം കോടതി ശരി വെക്കുകയും ചെയ്തു.
എന്നാൽ, താനൊരിക്കലും കുറ്റം സമ്മതിച്ചിട്ടില്ലെന്നായിരുന്നു അഹമ്മദ് ഖാൻ പറഞ്ഞത്. ഒഴിഞ്ഞ കടലാസുകളിൽ ബലം പ്രയോഗിച്ച് തന്നെ കൊണ്ട് ഒപ്പിടിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൗ കടലാസുകൾ പിന്നീട് കുറ്റസമ്മതമായി അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ശിക്ഷ വിധിച്ച ശേഷം ജയ്പൂർ ജയിലിലായിരുന്ന അഹമ്മദ് ഖാൻ 27 വർഷത്തിന് ശേഷം ഇത്തവണ സ്വന്തം വീട്ടിൽ റമദാൻ ആചരിക്കുകയാണ്. ഒരു ഇടക്കാല പരോൾ നേടിയാണ് അദ്ദേഹം വീട്ടിലെത്തിയത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 92 കാരനായായ അഹമ്മദ് ഖാൻ ജയിൽ മോചനത്തിനായി നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് അഹമ്മദ് ഖാന് സുപ്രീം കോടതി ജൂലൈ വരെ താൽക്കാലിക പരോൾ അനുവദിച്ചത്. എന്നാൽ, ജയിലിലേക്ക് തിരിച്ചു പോകാനാകാത്ത വിധം രോഗിയാണ് വയോധികനായ അഹമ്മദ് ഖാനെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഉയർന്ന രക്ത സമ്മർദവും ഹൃദ്രോഗവും ഉള്ളയാളാണ് വയോധികനായ അഹമ്മദ് ഖാനെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നു. കാഴ്ച ശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അഹമ്മദ് ഖാനെ എന്തിനും പരസഹായം ആവശ്യമുള്ള അവസ്ഥയിലാണ്.
വീണ്ടും ജയിലിൽ കിടക്കാനാകാത്ത വിധം രോഗിയായ അഹമ്മദ് ഖാനു വേണ്ടി ഹരജികളും നിവേദനങ്ങളും ഏറെ നൽകിയിട്ടുണ്ട്. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അഹമ്മദ് ഖാന് സ്ഥിരം പരോൾ അനുവദിക്കണമെന്ന് ജംഇയത്തെ ഉലമ നിയമ സമിതി തലവൻ ഗുൽസാർ അസ്മി പറയുന്നു.
മനുഷ്യത്വ പരിഗണനയിൽ അഹമ്മദ് ഖാന് കോടതി സ്ഥിരം പരോൾ നൽകുകയാണ് വേണ്ടതെന്ന് അഡ്വ സിദ്ധാർഥ് പറയുന്നു.
വെളിച്ചമണഞ്ഞ ജീവിതത്തിെൻറ സായാഹ്നത്തിൽ കോടതിയുടെ കാരുണ്യത്തിന് കാത്തിരിക്കുകയാണ് 92 കാരനായ ആ വയോധികൻ. 27 വർഷം നീണ്ട ജയിലോർമകൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന ഭീഷണി ഒാരോ രാത്രിയിലും ആ വയോധികെൻറ സ്വാസ്ഥ്യം കെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.