‘ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു’; മോദിയെ വിമർശിച്ച് ശരദ് പവാർ

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പവാർ കുറ്റപ്പെടുത്തി. തന്‍റെ സർക്കാർ കഴിഞ്ഞ 10 വർഷം ജനങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ച് മോദി ഒരക്ഷരം സംസാരിക്കുന്നില്ലെന്നും പവാർ വിമർശിച്ചു. അമരാവതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഒരു പുടിന്‍ നിര്‍മിക്കപ്പെടുകയാണെന്ന് താന്‍ ഭയപ്പെടുന്നു. ഭയം സൃഷ്ടിക്കാനും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യത്തിന് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യാനാകില്ല. ചില ബി.ജെ.പി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വേച്ഛാധിപത്യം വളർന്നുവരാൻ അനുവദിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

‘ജവഹർലാൽ നെഹ്‌റുവിന് ശേഷം, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു തുടങ്ങി മൻമോഹൻ സിങ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രവർത്തനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് അവരെല്ലാം ശ്രമിച്ചത്, എന്നാൽ നിലവിലെ പ്രധാനമന്ത്രി വിമർശിക്കുക മാത്രമാണ് ചെയ്യുന്നത്’ -പവാർ കൂട്ടിച്ചേർത്തു. ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻകാലങ്ങളിലേതുപോലെ കോൺഗ്രസുമായും എൻ.സി.പിയുമായും ഒരുമിച്ച് പ്രവർത്തിക്കുന്ന ശിവസേന ഉദ്ധവ് വിഭാഗത്ത അദ്ദേഹം പ്രശംസിച്ചു.

2019 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച സിറ്റിങ് എം.പി നവനീത് റാണയാണ് അമരാവതിയിൽ ബി.ജെ.പി സ്ഥാനാര്‍ഥി. ബൽവന്ത് വാങ്കഡെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Tags:    
News Summary - A New Putin Is In The Making In India": Sharad Pawar On PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT