ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിൽ രാമനഗരയിൽ കാർ ട്രക്കിലിടിച്ച് നാല് മലയാളി വിദ്യാർഥികൾ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് മരുതിക്കുന്നിൽ ജേക്കബ് എം. തോമസിെൻറ മകൻ ജോയൽ േജക്കബ് (21), പെരുമ്പാവൂർ അല്ലപ്ര മുതുരക്കാലായിൽ എൽദോ എം. ജോസഫിെൻറ മകൾ ജീന എൽദോ (19), എറണാകുളം പാലാരിവട്ടം ജനത റോഡ് ഗ്രീൻ അവന്യുവിൽ താമസിക്കുന്ന പത്തനംതിട്ട വെട്ടപ്രം പൊയ്കയിൽ സുദീപിെൻറ മകൻ നിഖിൽ ജോബ് (19), റബേക്ക (19) എന്നിവരാണ് മരിച്ചത്.
രാമനഗര കെംപനഹള്ളി ഗേറ്റിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 3.45ഒാടെയാണ് അപകടം. മൈസൂരു ഭാഗത്തുനിന്ന് ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലിടിച്ചശേഷം നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ദുബൈയിൽ സ്കൂൾപഠനകാലത്തെ സുഹൃത്തുക്കളാണ് നാലുപേരും.
ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിൽ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ജോയൽ. എറണാകുളം തൃക്കാക്കര ഭാരത് മാത കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയാണ് നിഖിത്. തമിഴ്നാട് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ വിദ്യാർഥികളാണ് ജീനയും റബേക്കയും. സുഹൃത്തുക്കൾ മൂന്നുപേരും ജോയലിനെ കാണാൻ വ്യാഴാഴ്ചയാണ് എത്തിയത്. ജോയലിെൻറ കാറിൽ ബംഗളൂരുവിലേക്ക് മടങ്ങവെയാണ് അപകടം. ജോയൽ ആയിരുന്നു കാർ ഒാടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.