ലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ അറസ്റ്റിൽ. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു.
മഹന്ത് നരേന്ദ്ര ഗിരിയുടെ അടുത്ത അനുയായിയായ ആനന്ദ് ഗിരിയാണ് അറസ്റ്റിലായ ഒരാൾ. തിങ്കളാഴ്ച രാത്രി തന്നെ ഹരിദ്വാറിൽനിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യകുറിപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ആനന്ദ് ഗിരിക്ക് പുറമെ ആധ്യായ് ഗിരി, മകൻ സന്ദീപ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേരെന്നാണ് വിവരം.
യു.പി പ്രയാഗ് രാജിലെ മഠത്തിലാണ് മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് മഠത്തിലുണ്ടായിരുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നരേന്ദ്രഗിരിയുടെ മരണത്തിന് മുമ്പ് പുറത്തുവിട്ട വിഡിയോയും പൊലീസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അറസ്റ്റിലായ ആനന്ദ് ഗിരിയുടെ സാമ്പത്തിക ക്രമക്കേടും തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ് നേരന്ദ്രഗിരിയുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.