പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രിയാക്കണം; ഭാഘേലിന്റെ കാർ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

ഷിംല: ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നു. ചർച്ചകൾക്കായി സംസ്ഥാനത്തെത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഘേലിന്റെ കാർ പ്രവർത്തകർ തടഞ്ഞു. പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാർ തടഞ്ഞത്. ഷിംലയിലെ ഒബ്രോയ് സിസലിൽ വെച്ച്ന്റെഭാഘേലിന്റെ അകമ്പടി വാഹനങ്ങളിലൊന്ന് പ്രവർത്തകർ തടയുകയായിരുന്നു.

ഭാഘേലിന്റെ വാഹനത്തിന് ചുറ്റുംനിന്ന് പ്രതിഭ സിങ്ങിനെ പിന്തുണച്ച് പ്രവർത്തകർ മു​ദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഹിമാചൽ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് പ്രതിഭയായിരുന്നു. എന്നാൽ കോൺഗ്രസ് എം.പിയായ അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

എം.എൽ.എമാരേയും കേന്ദ്ര നേതാക്കളേയും കാണുന്നതിന് മുമ്പ് പാർട്ടിയിൽ ഗ്രൂപ്പിസമില്ലെന്നും എല്ലാവരും തനിക്കൊപ്പമാണ് പ്രതിഭ സിങ് പറഞ്ഞിരുന്നു. ഇത് മുഖ്യമ​ന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദമായാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

Tags:    
News Summary - After Himachal Win, Congress's Chief Minister Worry. Leader's Car Blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT