ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിെൻറ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് മോദി സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
'കർഷകർക്ക് മോദിസർക്കാറിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പറഞ്ഞ വാക്കുകളും പ്രവൃത്തികളും തമ്മിൽ വളരെയധികം അന്തരമുണ്ടായിരുന്നു. നോട്ടുനിരോധനം, തെറ്റായ ജി.എസ്.ടി നയം, ഡീസലിെൻറ അമിത നികുതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ഉണർന്നിരിക്കുന്ന കർഷകനറിയാം കാർഷിക ബില്ലിലൂടെ മോദിസർക്കാർ തെൻറ ചങ്ങാതിമാരുടെ വ്യാപാരം ഉയർത്തുകയും കർഷകരുടെ ഉപജീവന മാർഗത്തിനെ ആക്രമിക്കുകയുമാണെന്ന്' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സഭയിൽ അവതരിപ്പിച്ചത്. അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.