അഗസ്​റ്റ: മിഷേലിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യാം

ന്യൂഡൽഹി: അഗസ്​റ്റവെസ്​റ്റ്​ലൻഡ്​​ കോപ്​ടർ അഴിമതി കേസിൽ അറസ്​റ്റിലായ ഇടനിലക്കാരൻ കൃസ്​ത്യൻ മിഷേലിനെ തിഹാ ർ ജയിലിനകത്തുവെച്ച്​ ചോദ്യം ചെയ്യാൻ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ ഡൽഹി കോടതിയുടെ അനുമതി. ഇക്കാര്യമാവശ്യപ്പെട്ട്​ ഇ.ഡി സമർപ്പിച്ച ഹരജി പ്രത്യേക ജഡ്​ജ്​ അരവിന്ദ്​ കുമാർ പരിഗണിച്ചു.

അന്വേഷണ ഏജൻസിയുടെ ഹരജിയിൽ തിഹാർ ജയിൽ അധികൃതരോട്​ കോടതി മറുപടി തേടുകയും ചെയ്​തു. പുറമെ, മിഷേലിനെതിരെ പ്രൊഡക്​ഷൻ വാറൻറ്​ പുറ​െപ്പടുവിച്ചിട്ടുമുണ്ട്​. ജയിലിനകത്ത്​ മാനസിക പീഡനം നേരിടുന്നുവെന്ന മിഷേലി​​െൻറ അഭിഭാഷക​​െൻറ ആരോപണത്തെത്തുടർന്നാണിത്​. ദുബൈ നാടുകടത്തിയതിനെ തുടർന്ന്​ കഴിഞ്ഞ ഡിസംബർ 22നാണ്​ മിഷേലിനെ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - AgustaWestland scam: Court allows ED to investigate Christian Michel inside Tihar jail - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.