കോയമ്പത്തൂർ: അണ്ണ ഡി.എം.കെ മുഖപത്രമായ നമത് എം.ജി.ആറിെൻറ പത്രാധിപർ മരുതു അളകുരാജിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം. ജയലളിതയുടെ പഴ്സണൽ മാനേജരായിരുന്ന പൂങ്കുൺറൻ ആണ് നിർദേശം നൽകിയത്.
ശനിയാഴ്ചയാണ് ‘കാവിയടി...കഴകത്തെ അഴി’ എന്ന പേരിൽ മരുതു അളകുരാജ് തെൻറ തൂലികനാമത്തിൽ കവിത പ്രസിദ്ധീകരിച്ചത്. കേന്ദ്രസർക്കാറിെൻറ ജനാധിപത്യ വിരുദ്ധ നടപടി, സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനങ്ങളിലെ കേന്ദ്ര ഇടപെടൽ, ഗവർണർമാർ രാഷ്ട്രീയ പാർട്ടി ഏജൻറാകുന്നത്, സി.ബി.െഎ, ആദായനികുതി വകുപ്പ് എന്നിവയുടെ രാഷ്ട്രീയ ഉപയോഗം, തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം തുടങ്ങിയ വിമർശനങ്ങളുള്ള കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശശികലയുടെ മരുമകൻ വിവേകിെൻറ നിയന്ത്രണത്തിലാണ് ജയ ടി.വി, നമത് എം.ജി.ആർ തുടങ്ങിയവ. നയവിരുദ്ധ പ്രവർത്തനത്തിനെതിരെയാണ് നടപടിെയന്ന് അണ്ണ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.