മുംബൈ: ഇന്ത്യയിൽ ചെലവ് കുറഞ്ഞ വിമാനയാത്ര യാഥാർഥ്യമാക്കിയ ആഭ്യന്തര വിമാനകമ്പനിയായ എയർ ഡെക്കാൻ വീണ്ടും പറന്നുതുടങ്ങി. ഇടവേളക്കുശേഷം ശനിയാഴ്ച ഉച്ചക്ക് മുംബൈ ഛത്രപതി ശിവജി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ജാലഗണിലേക്കാണ് ആദ്യ സർവിസ് നടത്തിയത്. 2003ലാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്കുകളിലൂടെ സാധാരണക്കാർക്ക് വിമാനയാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ 2008ൽ കിങ്ഫിഷർ മേധാവി വിജയ് മല്യ സ്വന്തമാക്കി കിങ്ഫിഷര്‍ റെഡ് ആക്കി മാറ്റി. സാമ്പത്തികപ്രശ്നങ്ങളെതുടർന്ന് വിമാനക്കമ്പനി പിന്നീട് പ്രവർത്തനം നിർത്തി.
ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതൊരു മികച്ച തുടക്കമാണെന്നും രാജ്യത്ത് എല്ലായിടത്തേക്കും സർവിസ് നടത്താൻ എയർ െഡക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി ചെയർമാൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് പറഞ്ഞു. അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.എസ്.ഇ.സി ലിമിറ്റഡ് കമ്പനിയുടമ ശൈശവ് ഷായുടെയും െമാണാർക് നെറ്റ്വർക് കാപ്പിറ്റൽ കമ്പനിയുടമ ഹിമാൻഷു ഷായുടെയും സഹകരണത്തോടെയാണ് എയർ െഡക്കാൻ വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്.
വെള്ളിയാഴ്ചയാണ് സർവിസുകൾ തുടങ്ങുന്നതിനുള്ള ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ അനുമതി ലഭിച്ചത്. കേന്ദ്രസർക്കാറിെൻറ ഉഡാൻപദ്ധതിപ്രകാരമാണ് എയർ ഡെക്കാൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്.ആദ്യഘട്ടത്തിൽ മുംബൈയിൽ നിന്ന് ജാലഗണിന് പുറമെ നാസിക്, കോലാപുർ എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. മൊത്തം 34 റൂട്ടുകളിൽ സർവിസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.