ന്യൂഡൽഹി: ഹജ്ജ് തീർഥാടനം കഴിഞ്ഞ് തിരിച്ചുവരുന്നവർക്ക് ‘സംസം’ വെള്ളം കൊണ്ടുവരു ന്നതിന് നിരോധമില്ലെന്നും അനുവദിക്കപ്പെട്ട ബാഗേജ് പരിധിക്കുള്ളിൽ പുണ്യജലം കൊ ണ്ടുവരാമെന്നും എയർ ഇന്ത്യ. ജിദ്ദ-കൊച്ചി എ.െഎ964, ജിദ്ദ-ഹൈദരാബാദ്-മുംബൈ എ.െഎ966 വിമാനങ് ങളിൽ സംസം കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന എയർ ഇന്ത്യയുടെ ജിദ്ദ സെ യിൽസ് വിഭാഗത്തിെൻറതായ അറിയിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് വിശദീകരണവു മായി ദേശീയ വിമാന കമ്പനി രംഗത്തുവന്നത്.
വിമാനത്തിെൻറ മാറ്റവും സീറ്റ് കുറവും കാരണം സെപ്റ്റംബർ 15 വരെ സംസം കാനുകൾ അനുവദിക്കില്ലെന്നായിരുന്നു ട്രാവൽ ഏജൻറുമാർക്ക് ജൂലൈ നാലിന് എയർ ഇന്ത്യ നൽകിയ അറിയിപ്പ്. എന്നാൽ, ഉത്തരവ് റദ്ദാക്കിയുള്ള ട്വീറ്റ് ചൊവ്വാഴ്ച പുറത്തുവന്നു. ‘‘എ.െഎ964, എ.െഎ966 സർവിസുകളിൽ അനുവദനീയ ബാഗേജ് പരിധിയിൽ സംസം കൊണ്ടുവരുന്നതിൽ വിലക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’’ -ട്വീറ്റിൽ വിശദീകരിച്ചു.
യാത്രക്കാർ തങ്ങളുടെ ഹാൻഡ് ബാഗേജിൽ 100 മില്ലിയിൽ കൂടുതലുള്ള (മരുന്നുകൾ, ഡോക്ടറുടെ കുറിപ്പടിയുള്ള ഇൻഹേലറുകൾ, കുഞ്ഞുങ്ങളുടെ ഭക്ഷണം എന്നിവ ഒഴികെ) ദ്രാവകങ്ങൾ ഉൾപ്പെടുത്തരുതെന്ന് എയർ ഇന്ത്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച, വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശത്തിൽ പറയുന്നു. ഇങ്ങനെ കൊണ്ടുവരുന്ന ദ്രാവകങ്ങൾ സുരക്ഷാപരിശോധനക്ക് വിധേയമാക്കണമെന്നും ചെക് ഇൻ ബാഗേജിൽ ഇത്തരം നിയന്ത്രണമില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
ആശങ്ക വേണ്ടെന്ന് ഹജ്ജ് കമ്മിറ്റി
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാര്‍ക്ക് സംസം ലഭ്യമാക്കുന്നതില്‍ അനിശ്ചിതത്വമൊന്നുമില്ലെന്ന് ചെയര്മാന് സി. മുഹമ്മദ് ഫൈസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്, കൊച്ചി പുറപ്പെടൽ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മുഴുവന്‍ സംസം കാനുകളും ജൂലൈ 20നകം എത്തിക്കുമെന്ന് ബന്ധപ്പെട്ട എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇത് സൂക്ഷിക്കാൻ വിമാനത്താവളത്തിൽ പ്രത്യേക സ്ഥലം സൗകര്യപ്പെടുത്തി.
മടക്കയാത്രയില്‍ വിമാനത്താവളത്തിൽവെച്ച് അഞ്ചുലിറ്റര്‍ വീതമുള്ള കാനുകള്‍ ഹാജിമാര്‍ക്കു നല്‍കും. ചാര്‍ട്ടേഡ് വിമാനങ്ങൾക്ക് സംസം കൊണ്ടുവരുന്നതിന് തടസ്സങ്ങളിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.