ലഖ്നോ: സമാജ്വാദി പാർട്ടി പ്രാദേശികഘടകത്തിന് അമളി പറ്റിയപ്പോൾ വെട്ടിലായത് മുതിർന്നനേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പരമവീര ചക്രം ലഭിച്ച ഹവിൽദാർ അബ്ദുൽ ഹമീദിെൻറ ഭാര്യയെ ആദരിച്ച ചടങ്ങിൽ അവർക്ക് പകരം മറ്റൊരു വനിതയെയാണ് സംഘാടകർ ക്ഷണിച്ചു കൊണ്ടുവന്നത്.
താൻ ചടങ്ങിൽ പെങ്കടുത്തിട്ടില്ലെന്ന് വീരസൈനികെൻറ ഭാര്യ റസൂലാൻ ബീവി (95) വ്യക്തമാക്കിയതോടെയാണ് സമാജ്വാദി പാർട്ടിയുടെ അമളി പുറത്തായത്.
അഅ്സംഗഢിലാണ് വിവാദചടങ്ങ് നടന്നത്. ഇവിടെനിന്നുള്ള സൈനിക രക്തസാക്ഷി റാംസമുജ് യാദവിെൻറ പ്രതിമ അനാച്ഛാദനചടങ്ങിൽ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും മറ്റു രക്തസാക്ഷികളുടെ കുടുംബങ്ങളെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ഇവരെ അഖിലേഷ് യാദവ് ആദരിക്കുകയും ചെയ്തു. പിന്നീട് റസൂലാൻ ബീവി, ഹവിൽദാർ അബ്ദുൽ ഹമീദിെൻറ ഭാര്യ എന്ന നിലയിൽ ചടങ്ങിൽ പെങ്കടുത്തത് താനല്ലെന്ന് വ്യക്തമാക്കിയതോടെയാണ് മറ്റൊരു വനിതയെയാണ് ഇൗ പേരിൽ ആദരിച്ചതെന്ന് മനസ്സിലായത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകനാണ് ഹവിൽദാർ അബ്ദുൽ ഹമീദ്. ഖെംകരൻ സെക്ടറിൽ പാകിസ്താൻ സൈന്യത്തിെൻറ നിരവധി ടാങ്കുകൾ അദ്ദേഹം ജീവൻ പണയംവെച്ച് തകർത്തു.
ഇത് പാക് സൈനികനീക്കം തകരാൻ പ്രധാന കാരണമായി. ഇൗ ധീരതക്ക് മരണാനന്തരം രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.