കൊൽക്കത്ത: രാഷ്ട്രീയകേന്ദ്രങ്ങളിൽ പുതിയ സഖ്യത്തെക്കുറിച്ച അഭ്യൂഹം ശക്തിപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തമ്മിൽ ചർച്ച. സമാജ്വാദി പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് അഖിലേഷ് മമതയെ വസതിയിൽ സന്ദർശിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ബി.ജെ.പിക്കെതിരെ യോജിച്ചുനിൽക്കാൻ ഏറെ സാധ്യതയുണ്ട്.
വർഗീയശക്തികൾക്കെതിരെ രാജ്യത്തെ എല്ലാ മതേതര പാർട്ടികളും ഒരുമിച്ചുനിൽക്കണമെന്ന് ചർച്ചക്കുശേഷം അഖിലേഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഇവിടെ വരുേമ്പാഴെല്ലാം മമതയെ കാണാറുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഉത്തർപ്രദേശ് നഗരസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയം കൃത്രിമമാർഗത്തിലൂടെയാണെന്ന് അഖിലേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.