ലഖ്നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭാ അഗത്വം രാജിവെച്ചു. കർഹാൽ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് രാജി. ചൊവ്വാഴ്ച ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് അഖിലേഷ് രാജിക്കത്ത് സമർപ്പിച്ചു.
അസംഗഢ് മണ്ഡലത്തിൽനിന്നുള്ള ലോക്സഭ അംഗമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷ് യാദവിന്റെ നീക്കം. യു.പി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും പാർട്ടി അഖിലേഷിനെയാണ് പരിഗണിക്കുന്നത്. അഖിലേഷ് യാദവിനെ കൂടാതെ, പിതാവ് മുലായം സിങ് യാദവ് അടക്കം നാല് എം.പി മാരാണ് സമാജ്‌വാദി പാർട്ടിക്കുള്ളത്.
പാചക വാതകത്തിന് വില കൂട്ടിയ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബി.ജെ.പി നൽകുന്ന വിലക്കയറ്റത്തിന്റെ മറ്റൊരു സമ്മാനമാണിതെന്ന് അദ്ദേഹം പരിഹസിച്ചു.
ലഖ്‌നൗവിലും പട്‌നയിലും എൽ.പി.ജി സിലിണ്ടറിന്‍റെ വില 1,000 രൂപക്ക് മുകളിലാണെന്നും സർക്കാറിന്‍റെ വിലക്കയറ്റം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.