എല്ലാ സംസ്ഥാനത്തും എൻ.ഐ.എ ഓഫീസുകൾ തുടങ്ങുമെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ഓഫീസുകൾ തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024നകമായിരിക്കും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും എൻ.ഐ.എയുടെ പ്രവർത്തനം വ്യാപിപ്പിക്കുക. ലോകത്തിലെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസികളിലൊന്നായി എൻ.ഐ.എ മാറി. ചെറിയ പിഴവുകളുണ്ടെങ്കിലും എൻ.ഐ.എക്ക് അതിന്റെ ലക്ഷ്യങ്ങൾ മുഴുവൻ പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

അതിർത്തി കടന്നുള്ള കുറ്റകൃത്യം തടയുകയെന്നത് സംസ്ഥാനങ്ങളുടേയും കേന്ദ്രസർക്കാറിന്റേയും കൂട്ടുത്തരവാദിത്വമാണ്. 2019ന് ശേഷം ജമ്മുകശ്മീരിൽ 57,000​ കോടി രൂപ നിക്ഷേപിച്ചുവെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് മോദി സർക്കാർ തുടരുന്നത്.

തീവ്രവാദ കേസുകളിലെ അന്വേഷണത്തിന് മറ്റ് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായും എൻ.ഐ.എ നല്ല ബന്ധം സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - All states will have National Investigation Agency offices by 2024: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.