അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന 200 സിഖുകാരെ തിരികെ കൊണ്ടുവരണമെന്ന് അഭ്യർഥിച്ച് അമരീന്ദർ സിങ്

ചണ്ഡിഗഡ്: അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന 200 സിഖുകാരെ തിരികെ കൊണ്ടുവരണമെന്ന് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. അഫ്ഗാനിസ്താൻ താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് അഫ്ഗാനിസ്താനിലെ ഗുരുദ്വാരയിൽ കുടുങ്ങിക്കിടക്കുന്ന 200 ഓളം സിഖുകാർ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരെയും ഉടൻ തിരികെ കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഭ്യർഥിച്ചത്.

അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തന്‍റെ സർക്കാർ തയാറാണെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചടക്കി മണിക്കൂറുകൾക്കകം വ്യോമാതിർത്തി അടച്ചത് പ്രതിസന്ധി രൂക്ഷമാക്കി. അഫ്ഗാനിസ്താന്റെ വീഴ്ച ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും ചൈന പാകിസ്താനുമായി സഹകരിച്ച് ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്തുമെന്നും അമരീന്ദർ സിങ് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ അതിർത്തികളിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - "Amarinder Singh urges repatriation of 200 Sikhs stranded in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.