അമി​ത് ഷാ​യു​ടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വി​റ്റ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വി​റ്റ​ർ. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമാവുകയായിരുന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ ചി​ത്രം ട്വി​റ്റ​റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു.

'അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം ഞങ്ങളുടെ ആഗോളപകര്‍പ്പവകാശ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടൻ തന്നെ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്.' ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ വന്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയത്.

അ​മി​ത് ഷാ​യു​ടെ ​ഔദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ പ​ട​ത്തി​ൽ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ അ​ത് ബ്ലാ​ങ്കാ​യി കാ​ണി​ക്കു​ക​യും, ദി​സ് മീ​ഡി​യ നോ​ട്ട് ഡി​സ്പ്ലേ എ​ന്നും കാ​ണി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

Tags:    
News Summary - Amit Shah's profile picture removed from Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.