ന്യൂഡൽഹി: വിമാനയാത്രക്കിടെ ഇറാനിയൻ ദമ്പതിമാരുടെ കലഹംമൂലം ദോഹ-ബാലി വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. ഉറങ്ങുകയായിരുന്ന ഭർത്താവിെൻറ ഫോൺ ഭാര്യ പരിശോധിച്ചതാണ് വഴക്കിന് തുടക്കം. ഭർത്താവിെൻറ വിരൽ പതിപ്പിച്ചാണ് യുവതി ഫോൺ തുറന്നത്. ഫോണിൽ നിന്നും ഭർത്താവിെൻറ പരസ്ത്രീ ബന്ധം അറിഞ്ഞ യുവതി ഇതോടെ കോപാകുലയാവുകയായിരുന്നു. പിന്നീട് ഇരുവരും കൂട്ടയടിയായിരുന്നു.
മദ്യലഹരിയിലായിരുന്ന യുവതി വഴക്ക് തീർപ്പാക്കാൻ വന്ന വിമാന ജീവനക്കാരോടും വളരെ മോശമായി പെരുമാറി. ഒടുവിൽ പൈലറ്റിന് വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കേണ്ടി വന്നു.
നവംബർ അഞ്ചിന് ദോഹയിൽ നിന്ന് ബാലിയിേലക്ക് തിരിച്ച ഖത്തർ എയർവേസിെൻറ ക്യൂ.ആർ 962 വിമാനത്തിലാണ് സംഭവം. അടികൂടിയ ഇറാനിയൻ ദമ്പതിമാരെയും അവരുടെ കുഞ്ഞിനെയും നിർബന്ധിച്ച് ചെന്നൈ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം വിമാനം ബാലിയിലേക്ക് പറന്നു.
ദമ്പതിമാർക്കിടയിലെ പ്രശ്നത്തിന് അയവു വന്നതോടെ അവർ കോലാലംപൂരിലേക്ക് ബാറ്റിക് എയർ ഫ്ളെയ്റ്റിൽ കയറി. കോലാലംപൂരിൽ നിന്നും ദോഹ യിലേക്കുള്ള വിമാനത്തിൽ യാത്രചെയ്യാൻ സൗകര്യം നൽകിയതായും എയർലൈൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.