ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെ പാർലമെൻറ് മാർച്ച്നടത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാർലമെൻറ് കെട്ടിടത്തിന് സമീപമെത്തിയപ്പോഴാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ സിസോദിയയെയും ആം ആദ്മി പാർട്ടി നേതാവ് കപിൽ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രതിഷേധം അക്രമാസക്തമാകിലെന്ന ഉറപ്പിൽ സിസോദിയയെയും കപിൽ മിശ്രയെയും പാർലമെൻറ് സ്ട്രീറ്റ് പൊലീസ് വിട്ടയച്ചു.
നിരവധി പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കുമൊപ്പമാണ് സിസോദിയ പാർലമെൻറ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയത്. ജന്തർ മന്ദിറിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
BJP will get befitting reply from the people, they wont be able to get any vote this time: Mamata Banerjee pic.twitter.com/aY4dYWvleL
— ANI (@ANI_news) November 22, 2016
നോട്ട് മാറ്റത്തിനെതിരായി ജന്തർ മന്ദിറിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലും പ്രതിഷേധ റാലിയിൽ സംഘടിപ്പിച്ചു. സർക്കാറിെൻറ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ മറ്റു പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്നു് മമതാ ബാനർജി പറഞ്ഞു.
സ്വിസ് ബാങ്കിൽ നിന്നാണ് മോദി സർക്കാർ കള്ളപ്പണം തിരിച്ചു കൊണ്ടുവരേണ്ടിയിരുന്നത്. എന്നാൽ സാധാരണക്കാരുടെ പണമാണ് പിടിച്ചുവെക്കുന്നത്. മോദിയുടെ ലക്ഷ്യംവെക്കുന്നത് സാധാരണക്കാരെയാണ്. അതിന് പരിഹാരം കാണുന്നതിനാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്. മോദി പാവപ്പെട്ട ജനങ്ങൾക്ക് ഭീഷണിയാണെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.